ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച് | Oneindia Malayalam

2018-01-03 45

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടുമൊരു കോച്ചിനെ കൂടി ലഭിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് റെനെ മ്യുളെന്‍സ്റ്റീനിനു പകരം ഇന്ത്യക്കാരനായ തോങ്‌ബോയ് സിങ്‌തോയ്ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. നേരത്തേ ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്ന സിങ്‌തോയുടെ മികവ് ഇനിയാണ് കാണാന്‍ പോവുന്നത്.മണിപ്പൂരില്‍ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സിങ്‌തോ ഐഎസ്എല്ലിലും തന്റെ ഭാഗ്യം പരീക്ഷിക്കുന്നത്. ഒമ്പത് വര്‍ഷമാണ് അസിസ്റ്റന്റ് കോച്ചായും മുഖ്യ കോച്ചായും അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നത്. 2009 മുതല്‍ ലജോങിന്റെ കോച്ചിങ് സംഘത്തില്‍ സിങ്‌തോയുണ്ട്.ലജോങെന്ന ഒരേയൊരു ക്ലബ്ബിനൊപ്പം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെങ്കിലും തന്ത്രങ്ങളുടെയും മികവിന്റെ കാര്യത്തില്‍ സിങ്‌തോ മോശക്കാരനല്ല. 2013ല്‍ മുഖ്യകോച്ച് ഡെസ്മണ്ട് ബ്യുള്‍പിനെ പുറത്താക്കിയ ലജോങ് പകരക്കാരനായി സിങ്‌തോയെ നിയമിച്ചിരുന്നു. വലിയ പ്രതിസന്ധികള്‍ക്കിടയിലും ലജോങിനെ ഐ ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത് സിങ്‌തോ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.